Monday, March 19, 2018

happy

സമ്പത്തിനെ ആശ്രയിച്ചല്ല സന്തോഷം നിലനിൽക്കുന്നത്
മറിച്ച് സമ്പത്ത് ചിലപ്പോൾ അസംതൃപ്തിക്ക് കാരണമാകാറുണ്ട്.

നന്മ

അൽപ ത്വത്തിന് പകരമായി അൽപ ത്വം തന്നെ നൽകുമ്പോൾ ലോകത്തിന്റെ ദുരിതങ്ങൾ വർദ്ദിക്കുകയും നമ്മുടെ തന്നെ സ്വസ്ഥത നശിക്കുകയും ചെയ്യുന്നു.

Love

നിന്നെപ്പോലെ നിന്നെ അയൽക്കാരനേയും സ്നേഹിക്കുക. പക്ഷെ നിന്നേക്കാൾ അവരെ സ്നേഹിക്കാൻ കഷ്ടപ്പെടേണ്ടതില്ല.

Ladder

ഏണിപ്പടിയിൽ മുകളിലേക്ക് കയറുംതോറും തിരക്ക് കുറയുന്നു. കാരണം അധികം പേരും നിൽക്കുന്നിടത്തു തന്നെ നിലനിൽക്കാനാണ് പോരാടുന്നത്.

അംഗീകാരം

മഹാന്മാർ എപ്പോഴും മറ്റുള്ളവരുടെ മഹത്യത്തെ അംഗീകരിക്കുന്നവരാണ്. മറ്റുള്ളവരുടെ നേട്ടത്തെയും, നിർദേശങ്ങളെയും അംഗീകരിക്കാത്തവർ ചെറിയ മനസിന്റെ ഉടമകളാണ്.

അഭിനന്ദിക്കുക

സുഹൃത്തിന്റെയൊ സഹപ്രവർത്തകന്റെയൊ ഉന്നമനത്തിൽ ആത്മാർത്ഥമായി അഭിനന്ദിക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ മനസ് വികസിക്കുന്നത് വരെ വിജയത്തിന്റെ ഏണിപ്പടി കയറാൻ നിങ്ങൾക്ക് കഴിയില്ല.

Start now

ഇന്നലെ യെ കുറിച്ച് പരിതപിക്കരുത്
നാളെ ക്ക് കാത്തിരിക്കരുത് ഇന്ന് ഇപ്പോൾ തന്നെ തുടങ്ങക

Sunday, March 11, 2018

വെളിച്ചം

ഇരുട്ടിനെ ശപിക്കാതെ വിളക്ക് കൊളുത്തുക.

Today

നാളെ ക്ക് വേണ്ടി കാത്തിരിക്കരുത്. ഇന്ന് - ഇപ്പോൾ തന്നെ - തുടങ്ങുക.

Love

ഒരാളെ എന്റെ മനസ്സിനെ ഇടിച്ചുതാഴ്ത്താനും, ഇടുങ്ങിയതാക്കാനും ഞാൻ അനുവദിക്കില്ല, അയാളെ വെറുക്കാൻ ഞാൻ എന്നെ അനു വദിക്കില്ല.

Success

നിങ്ങൾ തോൽവി സമ്മതിക്കുകയൊ പ്രയത്നം നിർത്തുകയൊ ചെയ്യുന്നത് വരെ നിങ്ങൾ പരാജയപ്പെടുന്നില്ല.

Success

വിജയത്തിന് ഭാഗ്യവുമായി ബന്ധമില്ല.
ആസൂത്രണം, ക്ഷമ, അക്ഷീണ പ്രയത്നം ഇവയാണ് വിജയത്തിന്റെ രഹസ്യം.

വിജയം

പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ശ്രമം ഉപേക്ഷിക്കാത്തവർക്ക് വിജയം തീർച്ചയാണ്.

Sunday, March 4, 2018

പരാജയങ്ങൾ

പരാജയങ്ങൾക്ക് പ്രാധാന്യമുണ്ട്. അയിരിൽ നിന്ന് താപം ലോഹത്തെ വേർതിരിക്കുന്നത് പോലെ
പരാജയങ്ങൾക്ക് മാത്രമെ മനുഷ്യരിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാൻ കഴിയൂ.

സന്തോഷം

ആഗ്രഹങ്ങളുടെ നിഷേധമല്ല സന്തോഷം, മറിച്ച് കൂടുതൽ ആഗ്രഹിക്കുമ്പോൾ തന്നെ ഇപ്പോൾ ഉള്ളതിൽ നന്ദിയുണ്ടാകലാണത്.