Tuesday, November 2, 2021

ദേഷ്യം

ദേഷ്യപ്പെടുക എന്ന് പറഞാൽ, എരിയുന്ന തീക്കനല്‍ കൈയിലെടുത്ത് മറ്റൊരാള്‍ക്കുനേരെ എറിയാന്‍ ശ്രമിക്കുന്നത് പോലെയാണത്. അത് ആദ്യം ബാധിക്കുന്നത് ദേഷ്യപ്പെടുന്ന ആളെ തന്നെയാണ്. ദേഷ്യത്തെ ക്ഷമ കൊണ്ട്  ജയിക്കുകയാണ് വേണ്ടത്. ക്ഷമയാണ് ഏറ്റവും വലിയ വിജയം.


Sunday, October 10, 2021

APJ Abdul Kalam quotes

ഭയപ്പെടാൻ തുടങ്ങിയാൽ
ഭയപ്പെടുത്താൻ ആളുണ്ടാകും,
പിന്തിരിഞ്ഞോടാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ പിന്തിരിഞ്ഞോടേണ്ടി വരും...
ഏതു സാഹചര്യത്തിലും മുന്നോട്ട് പോകാൻ 
തയ്യാറായിറങ്ങൂ..
നിങ്ങൾക്ക് അന്തസ്സോടെ ജീവിക്കാം.

Apj abdul kalam qoutes

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുക എന്നും
അത് സമ്മതിക്കുക എന്നതുമാണ്...
വളരെ എളുപ്പമുള്ള കാര്യം
മറ്റുള്ളവരുടെ തെറ്റുകൾ
കണ്ടെത്തി അത് പറഞ്ഞു നടക്കുക എന്നതുമാണ്.

Friday, September 10, 2021

മനസ്

ആളിക്കത്തുന്ന ചൂള പോലെയാണ്‌ മനസ്‌. എന്തുകൊണ്ടിട്ടാലും കത്തിപ്പടരും. എന്താണ്‌ കൊണ്ടിടേണ്ടത്‌ എന്നത്‌ നമ്മുടെ മാത്രം തീരുമാനമാണ്‌. 

Monday, August 30, 2021

സ്വയം അറിയുക

ഒരുമ

വിജയി

കണ്ടുപിടിക്കേണ്ടത് കരുത്തിന്റെ പാഠങ്ങളാണ്. കീഴടങ്ങലിന്റെ കാരണങ്ങളല്ല. കിതച്ചാലും കുതിപ്പു നിർത്തരുത്. യോജ്യമായ സാഹചര്യങ്ങൾ, യോജ്യമായ സമയത്തു മാത്രമാകും രൂപപ്പെടുക. പരിധിയില്ലാത്ത പ്രയത്നവും, വിട്ടുവീഴ്ചയില്ലാത്ത അധ്വാനവും, സ്ഥിരതയാർന്ന പ്രതിരോധവുമാണ് നിലനിൽപിന്റെ സൂത്രവാക്യം.

Thursday, August 26, 2021

Life is easy but

ജീവിക്കാൻ വളരെ എളുപ്പമാണ്. പക്ഷെ മറ്റുള്ളവരെ പോലെ ജീവിക്കാൻ നോക്കിയാലാണ് ജീവിതം പ്രയാസകരമാവുന്നത്. ഒരുപാട് സൗന്ദര്യമോ, സൗകര്യമോ, സൗഭാഗ്യമോ ഉണ്ടായിട്ട് കാര്യമില്ല, സ്നേഹവും സമാധാനവും ഇല്ലെങ്കിൽ ഏത് മണിമാളികയും നരകതുല്യമാണ്...

Tuesday, July 20, 2021

ബന്ധങ്ങൾ

മനുഷ്യന് തണലും ഫലവും നൽകുന്ന വൃക്ഷങ്ങളാണ് ബന്ധങ്ങൾ. ജീവിതം വരണ്ട മരുഭൂമികളാവാതിരിക്കാൻ ബന്ധങ്ങളുടെ ചുവട്ടിൽ വെള്ളവും വളവും നൽകി കൊണ്ടെയിരിക്കുക.

Tuesday, July 13, 2021

മനസ്സമാധാനം

എല്ലാം തികഞ്ഞവനായി ലോകത്ത് ആരും തന്നെയില്ല. പല പോരായ്മകളോടും കുറവുകളോടും കൂടിയാണ് ഓരോരുത്തരും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഇല്ലായ്മയെ കുറിച്ച് പരാതി പറയുന്നതിനേക്കാൾ ഉള്ളതിൽ സംതൃപ്തി കണ്ടെത്തുന്നവർക്കേ സമാധാനത്തോടെ ജീവിക്കാനാവു എന്നതാണ് സത്യം.

Wednesday, June 23, 2021

വാക്കുകൾ

വേണ്ടപ്പോൾ മാത്രം സംസാരിക്കുകയും വേണ്ടത് മാത്രം സംസാരിക്കുകയും ചെയ്യുമ്പോഴാണ് വാക്കുകൾ മൂല്യമുള്ളതാകുന്നത്. ഓരോ വാക്കിലും പറയുന്നവന്റെ അർത്ഥത്തെക്കാൾ കേൾക്കുന്നവന്റെ അർത്ഥത്തിനാണ് പ്രാധാന്യം...

Friday, June 18, 2021

ക്ഷമ

നമ്മെ തുടർച്ചയായി കല്ലെറിയുന്നവന്‌  തുടർച്ചയായി മധുരം നൽകുന്ന പ്രവർത്തിയുടെ പേര്‌ ആണ്‌ ക്ഷമ.. നമ്മെ മുറിവേൽപ്പിക്കുന്നവനോട്‌ നമുക്ക്‌ ചെയ്യാൻ കഴിയുക രണ്ട്‌ കാര്യങ്ങൾ ആണ്‌.  ഒന്നുകിൽ പക വീട്ടാം. അല്ലെങ്കിൽ പൊറുക്കാം .  പക വീട്ടാൻ ശ്രമിക്കുന്നവർക്ക്‌ സ്വയം നഷ്ടപ്പെടും . പ്രതികാരം എന്ന ചൂണ്ടക്കൊളുത്തിൽ കുടുങ്ങിയാൽ പിന്നെ പ്രതിയോഗികൾ വലിച്ചിഴക്കുന്നിടത്തേക്ക്‌ പോവുകയേ മാർഗം ഉള്ളു...

Saturday, June 12, 2021

പ്രോത്സാഹനങ്ങൾ

മറ്റുള്ളവരെപ്പറ്റിയുള്ള നല്ല ചിന്തകളോ, പോസിറ്റിവിറ്റി തോന്നുന്ന കാര്യങ്ങളോ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കാതെ തുറന്നുപറയാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരവസരവും നമ്മൾ  പാഴാക്കരുത്. ജീവിതത്തിൽ ഓരോരുത്തർക്കും ലഭിച്ച നല്ല വാക്കുകളും പ്രോത്സാഹനവുമാവാം ഒരുപക്ഷെ ഓരോരുത്തരും ഇപ്പോഴും ഓർത്തിരിക്കുന്നതും അവരെ മുന്നോട്ട് നയിക്കുന്നതും.
ചെറിയ ശ്രമങ്ങൾ വലിയ ശ്രമങ്ങളാവാനുള്ള ഇന്ധനമാണ് എപ്പോഴും പ്രോത്സാഹനം...


It will also pass

ജീവിതത്തിൽ സന്തോഷവും ദുഃഖവും ഒന്നും എക്കാലത്തേക്കും ഉള്ളതല്ല, ഈ അവസ്ഥയും കടന്നുപോകും എന്ന ചിന്തയായിരിക്കണം നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
നമ്മുടെ അനുഭവങ്ങളും മനോഭാവങ്ങളും കാലക്രമേണ മാറി കൊണ്ടിരിക്കുന്നു. ജീവിതത്തിൽ നിരാശ എന്തെന്നറിഞ്ഞവന് മാത്രമേ സന്തോഷത്തിന്റെ വില എന്തെന്ന് മനസ്സിലാകൂ

reactions

success

തൊട്ടതെല്ലാം വിജയമാക്കിയ പലരെകുറിച്ചും നാം കേട്ടിട്ടുണ്ട്.., എന്നാൽ അവര്‍ വീണു കിടന്നതും, ആരും സഹായിക്കാനില്ലാതെ നിലവിളിച്ചതും, നാം ഓര്‍ക്കാത്ത പിന്നാമ്പുറ കഥകളാണ്‌... ആത്മവിശ്വാസം നഷ്ടപ്പെടലാണ് യഥാര്‍ത്ഥ തോല്‍വി.., തോല്‍വികളുടെ അതിജീവനമാണ് വിജയങ്ങളുടെ ജനനമാകുന്നത്...