ആത്മഹത്യചെയ്ത ഭർത്താവിന്‍റെ കല്ലറയിൽ പൂക്കളുമായി
അവൾ പ്രാർഥിക്കാനെത്തി. കല്ലറയിൽ ചുംബിച്ച്
പൂക്കളർപ്പിച്ച് അവൾ കരഞ്ഞുപ്രാർത്ഥിച്ചപ്പോൾ
കല്ലറയ്ക്കുള്ളിൽ നിന്ന് ഒരു ശബ്ദംകേട്ടു :
"‘ഈ പൂക്കളും ചുംബനങ്ങളും നീ നേരത്തേ തന്നിരുന്നെങ്കിൽ ഞാനീ കല്ലറയ്ക്കുള്ളിൽ ഇത്രവേഗം എത്തപ്പെടില്ലായിരുന്നു"
സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്,
ജീവിച്ചിരിക്കുമ്പോഴാണ് സ്‌നേഹിക്കേണ്ടത്.
പങ്കാളി മരിച്ചശേഷം വേണ്ടവിധം സ്‌നേഹിക്കാനായില്ലെന്നും പരിചരിക്കാനായില്ലെന്നും പറഞ്ഞ് സങ്കടപ്പെടുന്നവര്‍ ധാരാളമുണ്ട്..!!
നിങ്ങൾക്കിടയിലെ സ്‌നേഹം കാലത്തിന്‍റെഫ്രീസറിനുള്ളിലിരുന്ന്
തണുത്തുറഞ്ഞ് പോകാതെ നോക്കുക . ചേർത്തുപിടിക്കുക. ഹൃദയച്ചൂടിനാൽ അതിനു ജീവൻ വെക്കട്ടെ .!!
പഞ്ചസാരയ്ക്ക് മധുരം ലഭിക്കുന്നത് ഒരാളുടെ നാവിലെത്തുമ്പോഴാണ്. ടിന്നിൽ സൂക്ഷിക്കുമ്പോ ഴോ, കൈയിൽ വെച്ചാലോ അത് മധുരിക്കില്ല. സ്‌നേഹവും ഇതുപോലെയാണ്. പങ്കാളിക്ക് അനുഭവവേദ്യമാകാത്ത സ്‌നേഹം ടിന്നിൽ സൂക്ഷിക്കുന്ന പഞ്ചസാര പോലെയാണ് .!!
.ജീവിതത്തിൽ അകലാൻ ഒട്ടേറെ കാരണങ്ങളുണ്ടാകാം..പക്ഷേ, അകലാതിരിക്കാൻ, ചേർത്തു പിടിക്കാൻ ഒറ്റ കാരണമേയുള്ളൂ അത് സ്‌നേഹമാണ്. യഥാർത്ഥ സ്‌നേഹത്താൽ നിങ്ങൾ ബന്ധിതരാണെങ്കിൽ ഒരിക്കലും വിച്ഛേദിക്കപ്പെടില്ല.....!!!
No comments:
Post a Comment